ഐപിഎല്‍ ഉദ്ഘാടന പോരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ആര്‍സിബിക്ക് ടോസ്, ധോണി വിക്കറ്റ് കീപ്പറായി ടീമില്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയും വിരാട് കോലിയുമാണ് ഓപ്പണര്‍മാര്‍. അല്‍സാരി ജോസഫ്, ഗ്ലെന്‍ മാക്‌സ്വെല്‍, കാമറൂണ്‍ ഗ്രീന്‍, എന്നിവരാണ് ഡൂപ്ലെസിക്ക് പുറമെ മറ്റ് വിദേശതാരങ്ങള്‍.
ചെന്നൈ: ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ക്യാപ്റ്റനായി റുതുരാജ് ഗെയ്ക്വാദ് ആണ് ചെന്നൈക്കു വേണ്ടി ഇറങ്ങിയത്. ഇതാദ്യമായാണ് റുതുരാജ് ചെന്നൈയുടെ ക്യാപ്റ്റനായി ഇറങ്ങുന്നത്. എം എസ് ധോണി വിക്കറ്റ് കീപ്പറായി ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലുണ്ട്. ഇന്നലെയാണ് ധോണി ചെന്നൈ ക്യാപ്റ്റന്‍ സ്ഥാനം റുതുരാജ് ഗെയ്ക്വാദിന് കൈമാറിയത്. കഴിഞ്ഞ വര്‍ഷം തന്നെ ഇതുസംബന്ധിച്ച് സൂചന നല്‍കിയിരുന്നുവെന്ന് റുതുരാജ് ടോസ് സമയത്ത് പറഞ്ഞു.

KCN

more recommended stories