ഇന്ന് ലോക നാടക ദിനം നാടക ഗാനങ്ങളെ നെഞ്ചേറ്റി പാലക്കുന്ന് പാഠശാല

കരിവെള്ളൂര്‍: മലയാളികളുടെ ഹൃദയത്തിലലിഞ്ഞ ഒരു പിടി നാടക ഗാനങ്ങള്‍ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയ മുറ്റത്ത്
ഒഴുകി പരന്നപ്പോള്‍ ഒരു നാട് ഒരിക്കല്‍ക്കൂടി അനശ്വര ഗാനങ്ങളെ നെഞ്ചേറ്റി. സമരതീക്ഷ്ണമായ ഇന്നലെകള്‍ ഓര്‍മ്മിപ്പിക്കുന്നതിന് ലോക നാടക ദിനത്തിന്റെ ഭാഗമായി പാലക്കുന്ന് പാഠശാല വനിതാവേദിയാണ് ‘സമരപുളകങ്ങള്‍ തന്‍ സിന്ദൂര മാലകള്‍ ‘ എന്ന പേരില്‍ പാടിപ്പതിഞ്ഞ മലയാള നാടകഗാനങ്ങള്‍ കോര്‍ത്തിണക്കി വേറിട്ട പരിപാടി ഒരുക്കിയത്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന നാടക ഗാനങ്ങള്‍ വീണ്ടും അരങ്ങിലെത്തിച്ച പാട്ടോര്‍മ്മയില്‍ ഒ.എന്‍.വി, ജി.ദേവരാജന്‍, വയലാര്‍ രാമവര്‍മ്മ, കെ. രാഘവന്‍, ഔസേപ്പച്ചന്‍,കെ എസ് ജോര്‍ജ്, കെ.പി.എ.സി. സുലോചന,സി.ഒ. ആന്റോ തുടങ്ങി നാടക ഗാന ലോകത്തെ അതികായരുടെ സംഭാവനകള്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കൂടിയായ എ.വി. രമണി,പി.വി. നാരായണന്‍, പി. ലക്ഷ്മണന്‍, പി. തങ്കമണി, പി. രോഹിണി,പി വി. കാര്‍ത്യായനി, വി. പത്മിനി, വി.വി. രാധ ,പി. ലക്ഷ്മി, പി.വി വിജയന്‍, എം.പി. രാജന്‍, കെ ടക്കല്‍ ജാനകിയമ്മ, ഉദയന്‍ കുഞ്ഞിമംഗലം എന്നിവരിലൂടെ പുനര്‍ജനിച്ചു. ഇന്നും നാടകാസ്വാദകരുടെ ഹൃദയത്തുടിപ്പുകളായ ഗാനങ്ങള്‍ തിരിച്ചെത്തിച്ചത് നാടക ദിനത്തില്‍ വേറിട്ട അനുഭവമായി.
നാടക നടന്‍ ലക്ഷ്മണന്‍ മന്ദ്യത്ത് ഉദ്ഘാടനം ചെയ്തു. എ. പ്രസന്ന അധ്യക്ഷയായി . താലൂക്ക് വനിതാ വേദി ചെയര്‍മാന്‍ വി.കെ. ഓമന ടീച്ചര്‍, കെ. അനിത, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍, വി.വി.പ്രദീപന്‍, സുമ പി സംസാരിച്ചു.

KCN

more recommended stories