തെരഞ്ഞെടുപ്പില്‍ യൂത്തിന്റെ മനസാണ് രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കുന്നത്:യുഡിവൈഎഫ്

 
പൊയിനാച്ചി:ഭരണഘടനയെ നോക്കുകുത്തിയാക്കി നിയമത്തെയും നിയമപാലകരെയും അടിമകളാക്കുന്ന വര്‍ത്തമാന കാല രാഷ്ട്രീയം യുവജനങ്ങള്‍ തിരിച്ചറിയണമെന്ന് യുഡിവൈഎഫ് ഉദുമ നിയോജക മണ്ഡലം കണ്‍വീനര്‍ കെ ബി മുഹമ്മദ് കുഞ്ഞി മുന്നറിയിപ്പ് നല്‍കി.
യു ഡി വൈ എഫ് ഉദുമ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. അക്രമത്തിലും ദുര്‍ഭരണത്തിലും കുതിരക്കച്ചവടത്തിലും യുവ ഹൃദയങ്ങള്‍ പ്രതിഷേധത്തിലാണ്. രാജ്യത്തിന്റെ കാവലാളാവാന്‍ രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നതിന് യുവാക്കളും കന്നി വോട്ടര്‍മാരും യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു.
റൗഫ് ബായിക്കര അധ്യക്ഷത വഹിച്ചു. വസന്ത് ഐ എസ് പടുപ്പ് സ്വാഗതം പറഞ്ഞു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ ആര്‍ കാര്‍ത്തികേയന്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ എം ബി ഷാനവാസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഗിരീഷ് കൃഷ്ണന്‍ കൂടാല, അനൂപ് കല്ലിയോട്ട്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, കാദര്‍ ആലൂര്‍, രാജേഷ് ആര്‍, റാഷിദ് പള്ളിമാന്‍, ശ്രീജേഷ് പൊയിനാച്ചി, സുധീഷ് എം, ജിതേഷ് എം ആര്‍,ദാവൂദ് പള്ളിപ്പുഴ, ശ്രീജിത്ത് കോടോത്ത്, നിമിഷ ബാബു സംബന്ധിച്ചു. യുഡിഎഫ് ഉദുമ നിയോജകമണ്ഡലം ഭാരവാഹികള്‍:റഊഫ് ബായിക്കര( ചെയര്‍മാന്‍) വസന്ത് ഐ എസ് പടുപ്പ്( കണ്‍വീനര്‍) രാജേഷ് ശങ്കരന്‍പാടി (ജോയിന്‍ കണ്‍വീനര്‍)

KCN

more recommended stories