സ്വര്‍ണവില ഉയര്‍ന്നു

 

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു, ആറ് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെയും വില വര്‍ധിച്ചിരുന്നു. ഇന്ന് ഒരു പവന് 280 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 80 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 49000 ത്തിനു മുകളില്‍ എത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 49360 രൂപയാണ്.

ഈ വര്‍ഷം ഫെഡറല്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണ വിലയിലെ കുതിപ്പിന് കാരണമായായത്. അന്താരാഷ്ട്ര സ്വര്‍ണവില ഏകദേശം 2171 ഡോളറിലാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6170 രൂപയാണ്. ഒരു ഗ്രാം 18 ഗ്രാം സ്വര്‍ണത്തിന്റെ വില 5140 രൂപയാണ്.

KCN

more recommended stories