സംസ്ഥാനത്ത് വിപണിയിലുള്ള ഈ ആയുര്‍വേദ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി; കൈവശമുള്ളവര്‍ തിരിച്ചേല്‍പ്പിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് വിപണിയിലുള്ള ചില ആയൂര്‍വേദ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കണ്ടെത്തി. രാജസ്ഥാനിലെ രാജസ്ഥാന്‍ ഹെര്‍ബല്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വിപണിയിലെത്തിക്കുന്ന വിവിധ ബാച്ചുകളിലെ ആയുര്‍വേദ മരുന്നുകള്‍ക്കാണ് ഗുണനിലവാരമില്ലെന്ന്, സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനകളില്‍ കണ്ടെത്തിയത്.

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ ഔഷധങ്ങളുടെ വിതരണവും വില്‍പ്പനയും നടത്തരുതെന്ന് ആയുര്‍വേദ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം വ്യാപാരികളോടും ആശുപത്രികളോടും ആവശ്യപ്പെട്ടു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ആയുര്‍വേദ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരെ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

മരുന്നുകളുടെ പേരും ബാച്ച് നമ്പറും ചുവടെ:

Pain Niwaran Churna (PNF21057)
Dr.Relaxi Capsule (DRG21019)
Pain Niwaran Churna (PNK21089)
Mood on Forever (MCE21003)
Dr.Relaxi Capsule (DRK21030)
Dr.Relaxi Oil (DOD21004)
Dama Buti Churna (DBH21017)
Asthalex Capsule (ALK21004)

KCN

more recommended stories