ഇന്ത്യന്‍ നാഷണല്‍ ലീഗ് സദ്ദാമുക്ക് ശാഖ റംസാന്‍ റിലീഫ് നടത്തി.

 
കാഞ്ഞങ്ങാട് : ഇന്ത്യന്‍ നാഷണല്‍ ലീഗ് സദ്ദാമുക്ക് ശാഖ റംസാന്‍ റിലീഫ് നടത്തി. ഐ എം സിസി കുവൈത്ത് യുഎഇ കമ്മിറ്റി സഹകരണത്തോടെയാണ് റിലീഫ് സംഘടിപ്പിച്ചത്. വിതരണ ചടങ്ങില്‍ മുന്‍സിപ്പല്‍ സെക്രട്ടറി സികെ നാസറിന്റെ അദ്ധ്യക്ഷതയില്‍ ജില്ല പ്രസിഡണ്ട് എം ഹമീദ് ഹാജി ഉല്‍ഘാടനം ചെയ്തു. തോട്ടുപുറം മുഹമ്മദ് കുഞ്ഞി ഹാജി സി അബൂബക്കര്‍ പുഞ്ചാവി ഹാരീസ് പുഞ്ചാവി യു വി മജീദ് യുവി ഹസ്സന്‍ എം പി ഉമ്പായി അബ്ദുല്‍ റഹ്‌മാന്‍ കൊളവയല്‍ സി പി ഇബ്രാഹിം ഫാറൂക്ക് തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്ത്യന്‍ നാഷണല്‍ ലീഗ് സദ്ദാമുക്ക് ശാഖ റംസാന്‍ റിലീഫ് വിതരണ ഉല്‍ഘാടനം മുന്‍സിപ്പല്‍ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഹാജിക്ക് നല്‍കി ജില്ല പ്രസിഡണ്ട് എം ഹമീദ് നിര്‍വ്വഹിക്കുന്നു.

KCN

more recommended stories