യു ഡി വൈ എഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ചേര്‍ന്നു

 

കല്ലങ്കൈ :
യു ഡി വൈ എഫ്
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ചേര്‍ന്നു,
ഹാരിസ് കമ്പാര്‍ ചെയര്‍മാനായും
ഇമ്തിയാസ് ഡെഫ്‌കോണ്‍ ജനറല്‍ കണ്‍വീനറായും നവാസ് എരിയാല്‍ ട്രെഷററായും യു ഡി വൈ എഫ്
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
നിലവില്‍ വന്നു, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താനെ വിജയിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകുവാന്‍ യു ഡി വൈ എഫ്
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
യോഗം തീരുമാനിച്ചു, കല്ലങ്കൈ ലീഗ് ഓഫിസില്‍ നടന്ന യോഗത്തില്‍ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് കമ്പാര്‍ അധ്യക്ഷത വഹിച്ചു , യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗവും മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ്, യു ഡി വൈ എഫ് കാസറഗോഡ് മണ്ഡലം കണ്‍വീനര്‍ ആബിദ് എടച്ചേരി, യൂത്ത് ലീഗ് കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് ഖലീല്‍ സിലോണ്‍ സെക്രട്ടറി ഷെഫീഖ് പീബീസ്, യൂത്ത് കോണ്‍ഗ്രസ് മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം പ്രസിഡന്റ് ഇമ്തിയാസ് ഡെഫ്‌ക്കോണ്‍, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിമാരായ അബ്‌നാസ് കുന്നില്‍, നസീര്‍ കല്ലങ്കൈ, അബ്ബാസ് മൊഗര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു

യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നവാസ് എരിയാല്‍ സ്വാഗതവും ട്രെഷറര്‍ മൂസ ബാസിത്ത് നന്ദിയും പറഞ്ഞു

ഫോട്ടോ അടിക്കുറിപ്പ് : മൊഗ്രാല്‍ പുത്തൂരില്‍ യു ഡി വൈ എഫ് യോഗം യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്യുന്നു

KCN

more recommended stories