ഇലക്ട്രോണിക് വോട്ടിങ്‌മെഷീന്‍ തട്ടിപ്പാണെന്ന് വ്യാജപ്രച രണം; സംസ്ഥാനത്ത് 12 കേസ്

 

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തട്ടിപ്പാണെന്ന രീതിയില്‍വ്യാജപ്രചരണം നടത്തിയതിന്‌സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരള പൊലീസ്. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്നുവീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

പൊതുജനങ്ങളെതെറ്റിദ്ധരിപ്പിക്കാനുംസമൂഹത്തില്‍വേര്‍തിരിവുംസ്പര്‍ധയും സംഘര്‍ഷവും വിദ്വേഷവുംഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാര്‍ത്തപ്രചരിപ്പിച്ചതിനാണ്‌കേസ്.ലോക്സഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പട്രോളിങ്ശക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ്മാനദണ്ഡങ്ങള്‍ലംഘിക്കുന്നതരത്തിലുള്ളസാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങളെ അറിയിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കേരള പൊലീസ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.താഴെപ്പറയുന്ന വാട്സാപ്പ് നമ്പറിലൂടെ വിവരം നല്‍കാം.

സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് 9497942700

തിരുവനന്തപുരം സിറ്റി 9497942701

തിരുവനന്തപുരം റൂറല്‍ 9497942715

കൊല്ലം സിറ്റി 9497942702

കൊല്ലം റൂറല്‍ 9497942716

പത്തനംതിട്ട 9497942703

ആലപ്പുഴ 9497942704

കോട്ടയം 9497942705

ഇടുക്കി 9497942706

എറണാകുളം സിറ്റി 9497942707

എറണാകുളം റൂറല്‍ 9497942717

തൃശ്ശൂര്‍ സിറ്റി 9497942708

തൃശ്ശൂര്‍ റൂറല്‍ 9497942718

പാലക്കാട് 9497942709

മലപ്പുറം 9497942710

കോഴിക്കോട് സിറ്റി 9497942711

കോഴിക്കോട് റൂറല്‍ 9497942719

വയനാട് 9497942712

കണ്ണൂര്‍ സിറ്റി 9497942713

കണ്ണൂര്‍ റൂറല്‍ 9497942720

കാസര്‍കോട് 9497942714

തിരുവനന്തപുരം റെയ്ഞ്ച് 9497942721

എറണാകുളം റെയ്ഞ്ച് 9497942722

തൃശ്ശൂര്‍ റെയ്ഞ്ച് 9497942723

കണ്ണൂര്‍ റെയ്ഞ്ച് 9497942724

KCN

more recommended stories