ഇനിയും തോല്‍ക്കാനാവില്ല, മുംബൈയില്‍ ഇന്ന് വമ്പന്‍ പോരാട്ടം; കോലിയും രോഹിത്തും നേര്‍ക്കുനേര്‍

 

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. മുംബൈയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു അവസാന മൂന്ന് കളിയും തോറ്റാണ് ഇറങ്ങുന്നത്. മൂന്ന് തോല്‍വിക്ക് ശേഷം വിജയവഴിയിലെത്തിയ ആശ്വാസത്തിലാണ് മുംബൈ ഇന്ത്യന്‍സ്.

വാംഖഡെയില്‍ കോലിയും രോഹിത്തും വീണ്ടും മുഖാമുഖം വരുന്നുവെന്ന പ്രത്യേകതയുമുണ്ട്. അവസാന മൂന്ന് കളിയും തോറ്റാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇറങ്ങുന്നതെങ്കില്‍ മൂന്ന് തോല്‍വിക്ക് ശേഷം മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ മത്സരത്തിലാണ് വിജയവഴിയിലെത്തിയത്. വിരാട് കോലിയുടെ ബാറ്റിലൊതുങ്ങുന്നു ആര്‍സിബിയുടെ റണ്‍സും പോരാട്ടവും. എതിരാളികളെ ഒറ്റയ്ക്ക് തകര്‍ക്കാന്‍ ശേഷിയുണ്ടെങ്കിലും ക്യാപ്റ്റന്‍ ഡുപ്ലെസിയും മാക്‌സ്വെല്ലും ഗ്രീനുമെല്ലാം നനഞ്ഞ പടക്കങ്ങളായതാണ് ആര്‍സിബിക്ക് തിരിച്ചടിയായത്.

KCN

more recommended stories