മഞ്ചേശ്വരം രാഗം ജംഗ്ഷനിലെ അനിശ്ചിതകാല സമരം 45 ദിവസം പിന്നിട്ടു

 

മഞ്ചേശ്വരം: ഈദുല്‍ ഫിത്തര്‍ ആഘോഷത്തിനിടെയും പൊള്ളുന്ന വെയിലിനെ വകവെക്കാതെ മഞ്ചേശ്വരം രാഗം ജങ്ഷനില്‍ നാട്ടുകാര്‍ അനിശ്ചിതകാല സമരത്തിലേര്‍പ്പെട്ടു. റോഡ് മുറിച്ചുകടക്കാന്‍ സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം 45 ദിവസമായി തുടരുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവരില്‍ നിന്ന് പ്രതികരണം ലഭിക്കാത്തത് നാട്ടുകാരില്‍ കൂടുതല്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

പെരുന്നാള്‍ ദിനത്തില്‍ മസ്ജിദില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തിയ ശേഷം മഞ്ചേശ്വരത്തെ പൗരന്മാര്‍ മറ്റെല്ലാ ജോലികളും ഉപേക്ഷിച്ച് ജാതിമത ഭേദമന്യേ നടക്കുന്ന സമരത്തില്‍ പങ്കെടുത്തത് പ്രത്യേകതയായിരുന്നു.

45 ദിവസം കഴിഞ്ഞിട്ടും മൗനം പാലിക്കുന്ന ബന്ധപ്പെട്ടവരുടെ നടപടിക്കെതിരെ അടുത്ത ദിവസങ്ങളില്‍ നിരാഹാര സമരം നടത്താനുള്ള ഒരുക്കത്തിലാണെന്നും സമരസമിതി അറിയിച്ചു.

മഞ്ചേശ്വരം രാഗം ജംക്ഷനില്‍ പുതുതായി നിര്‍മിച്ച ആറുവരിപ്പാതയില്‍ ഓരോ ആവശ്യത്തിനും റോഡ് മുറിച്ചുകടക്കേണ്ട അവസ്ഥയാണ്. ഈ ന്യായമായ ആവശ്യത്തോട് പ്രതികരിക്കാത്തത് നാട്ടുകാരുടെ രോഷത്തിന് ഇടയാക്കിയിട്ടുണ്ട്. ഈദ് ദിനത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലവീന മൊന്തേരോ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി പ്രസിഡന്റ് യാദവ് ബഡാജെ, ബിജെപി നേതാവ് ഹരിശ്ചന്ദ്ര മഞ്ചേശ്വരം, സമരസമിതി നേതാക്കളായ അഷ്റഫ് ബഡാജെ, സക്കറിയ, ജബ്ബാര്‍ ബഹ്റൈന്‍, സഞ്ജീവ ഷെട്ടി, എസ്എം ബഷീര്‍, നായനാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories