മലപ്പുറത്ത് പ്രവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 

രണ്ടു ദിവസം മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്.സംഭത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പില്‍ പ്രവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാരേക്കാട് സ്വദേശി ഫസലു റഹ്‌മാന്റെ (26) മൃതദേഹമാണ് ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപത്ത് കണ്ടെത്തിയത്. മൂന്നു മാസം മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

KCN

more recommended stories