യു എ ഇ പട്ട്‌ലക്കാര്‍ ഫാമിലി ഈദ് മീറ്റ് സംഘടിപ്പിച്ചു.

യു എ ഇ പട്ട്‌ലക്കാര്‍ ഫാമിലി മീറ്റ് അല്‍ഐനിലെ ഷംസുദ്ധീന്‍ പി.പി യുടെ അല്‍ ബതീന്‍ ഫാം ഹൗസില്‍ വെച്ച് നടന്നു. പരിപാടിയില്‍ ഇരുന്നോളം ആള്‍ക്കാര്‍ സംബന്ധിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധയിനം മല്‍സങ്ങള്‍ മീറ്റിന് മാറ്റ് കൂട്ടി.
പരിപാടി ബക്കര്‍ മാഷിന്റെ അധ്വക്ഷതയില്‍ എച്ച് കെ മൊയ്തു ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് സീതി സ്വാഗതവും അറഫാത്ത് കരോടി നന്ദിയും പറഞ്ഞു. ഷാനവാസ് പാറ, മുഹമ്മദ് അരമന, ലത്തീഫ് കുമ്പള , അബ്ദുല്ല സി എച്ച്, അഷ്‌റഫ് ഫാര്‍മസി, കുഞ്ഞഹമ്മദ് ഹാജി, റഷീദ് എസ്, അഷ്‌റഫ് സാക് , അബൂബക്കര്‍ ഫാര്‍മസി തുടങ്ങിയവര്‍ സംസാരിച്ചു.

KCN

more recommended stories