സ്വര്‍ണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വര്‍ണവില കുറഞ്ഞു. ഇന്നലെ സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയ സ്വര്‍ണവില ഇന്ന് 560 രൂപ കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53200 രൂപയാണ്.

യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം എപ്പോള്‍ വേണമെങ്കിലും ഇസ്രായേലിനെതിരെ ഇറാന്‍ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഇന്നലെ അന്താരാഷ്ട്ര സ്വര്‍ണവില
2400 ഡോളര്‍ കടന്നിരുന്നു. തുടര്‍ന്ന്, സ്വര്‍ണ്ണവില സാങ്കേതികമായ തിരുത്തല്‍ നടത്തിയിട്ടുണ്ട്. 80 ഡോളര്‍ കുറഞ്ഞ് 2343 ഡോളറിലേക്ക് എത്തി. ഇതാണ് സംസ്ഥാനത്തെ വില കുറയാന്‍ കാരണമായത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6650 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5560 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ് ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

 

KCN

more recommended stories