ഈദ് – വിഷു ആഘോഷത്തിന്റെ ഭാഗമായി ഫ്രണ്ട്‌സ് അറഫാത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സ്‌നേഹവിരുന്ന് ഒരുക്കി

മൊഗ്രാല്‍ പുത്തൂര്‍: ഈദ് – വിഷു ആഘോഷത്തിന്റെ ഭാഗമായി ഫ്രണ്ട്‌സ് അറഫാത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സ്‌നേഹവിരുന്ന് ഒരുക്കി.വ്യാഴാഴ്ച ക്ലബ്ബ് പ്രവര്‍ത്തകര്‍ ഉച്ചഭക്ഷണം നല്‍കി. സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ ഉല്‍ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് റൗഫാത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസ്‌ക്കര്‍, ട്രഷറര്‍ സിദ്ധീക്ക്, ജി സി സി സെക്രട്ടറി ഷൗക്കത്ത്,മുസ്തഫ ,അസീസ്, സാനു, സഹീര്‍, സലാം, മുത്ത, ഷബീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories