കേരള കേന്ദ്ര സര്‍വകലാശാലയില്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ചു

 

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ 134- മത് ജയന്തി ആഘോഷം സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു ഉദ്ഘാടനം ചെയ്തു. ദേശീയതലത്തിലും ആഗോളതലത്തിലും അംബേദ്കര്‍ എന്നും സാമൂഹ്യനീതിയുടെ വക്താവായി നിലകൊള്ളുന്നുവെന്നും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച സാമൂഹ്യനീതിയുടെ തത്വശാസ്ത്രം ശാശ്വതമാണെന്നും പ്രൊഫ. കെ.സി. ബൈജു വ്യക്തമാക്കി. ഹൈദരാബാദ് ബി.ആര്‍.അംബേദ്കര്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി മുന്‍ പ്രഫസറും തെലങ്കാന സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ സ്ഥാപക ചെയര്‍മാനുമായ പ്രൊഫ. ഘംടാ ചക്രപാണി മുഖ്യ പ്രഭാഷണം നടത്തി. സമത്വം സാമുഹ്യനീതി സാഹോദര്യം എന്നിവയ്ക്ക് ഊന്നല്‍കൊടുത്തുകൊണ്ട് രാജ്യത്തിന് പുതിയ പ്രതിച്ഛായ നല്‍കുവാനും രാഷ്ട്രത്തെ പുനര്‍ നിര്‍വചിക്കുവാനും നിരന്തരം പ്രയത്നിച്ച മഹദ്വ്യക്തിയാണ് അംബേദ്കറെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം പ്രൊഫ. കെ. അരുണ്‍ കുമാര്‍, അക്കാദമിക് ഡീന്‍ പ്രൊഫ. അമൃത് ജി. കുമാര്‍, രജിസ്ട്രാര്‍ ഇന്‍ചാര്‍ജ്ജ് പ്രൊഫ. എ. മാണിക്യവേലു, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഉമ പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. ഹിന്ദി ഓഫീസറും പട്ടികജാതി-വര്‍ഗ്ഗ സെല്‍ കോ-ഓര്‍ഡിനേറ്ററുമായ ഡോ.ടി.കെ.അനീഷ് കുമാര്‍ സ്വാഗതവും ഡെപ്യൂട്ടി ലൈബ്രേറിയനും പട്ടികജാതി-വര്‍ഗ്ഗ സെല്‍ ലെയ്സണ്‍ ഓഫീസറുമായ ഡോ. പി. സെന്തില്‍ കുമരന്‍ നന്ദിയും പറഞ്ഞു. ഡോ.ബി.ആര്‍. അംബേദ്കര്‍ ഭവന് മുന്നില്‍ അംബേദ്കറുടെ ഛായാചിത്രത്തില്‍ വൈസ് ചാന്‍സലറും മുഖ്യ അതിഥിയും സര്‍വ്വകലാശാല ജീവനക്കാരും പുഷ്പാര്‍ച്ചന നടത്തി.

KCN

more recommended stories