ഗണവേഷത്തിലെത്തി കോണ്‍ഗ്രസില്‍ ചേര്‍ന്ന് ബിജെപി നേതാവ്

 

ബെംഗളൂരു: ആര്‍എസ്എസിന്റെ പരമ്പരാഗത വേഷം ധരിച്ച് എത്തി ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കര്‍ണാടകയിലെ ബാഗല്‍ക്കോട്ടിലാണ് സംഭവമുണ്ടായത്. ബിജെപി നേതാവായ നിങ്കബസപ്പയാണ് ആര്‍എസ്എസിന്റെ വേഷം ധരിച്ച് കോണ്‍ഗ്രസ് വേദിയിലെത്തി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സംയുക്ത പാട്ടീലിന്റെ പ്രചാരണ സമ്മേളനത്തിലാണ് അസാധാരണ സംഭവമുണ്ടായത്. ആര്‍എസ്എസിന്റെ പരമ്പരാഗത വേഷത്തിലെത്തിയ നിങ്കബസപ്പ, കോണ്‍ഗ്രസ് തൊപ്പിയും ഷാളും ധരിച്ചാണ് പാര്‍ട്ടി മാറിയതായി അറിയിച്ചത്. നിങ്കബസപ്പ ആര്‍എസ്എസ് തൊപ്പി മാറ്റി കോണ്‍ഗ്രസിന്റെ വെള്ള തൊപ്പി ധരിച്ചു.

KCN

more recommended stories