ഒരൊറ്റ സെഞ്ചുറി, റണ്‍വേട്ടയില്‍ ടോഫ് ഫൈവില്‍ കുതിച്ചെത്തി രോഹിത്

 

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ അപരാജിത സെഞ്ചുറി നേടിയിട്ടും മുംബൈ ഇന്ത്യന്‍സിന് ജയം സമ്മാനിക്കാനായില്ലെങ്കിലും റണ്‍വേട്ടയില്‍ ടോപ് ഫൈവിലെത്തി രോഹിത് ശര്‍മ. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 105 റണ്‍സുമായി പുറത്താകാതെ നിന്ന രോഹിത് ആറ് കളികളില്‍ 261 റണ്‍സുമായാണ് റണ്‍വേട്ടക്കാരില്‍ നാലാമത് എത്തിയത്.

264 റണ്‍സ് നേടിയിട്ടുള്ള രാജസഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ആണ് രോഹിത്തിന് തൊട്ടു മുന്നിലുള്ളത്. റിയാന്‍ പരാഗ്(284), വിരാട് കോലി(319) എന്നിവര്‍ തന്നെയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ശുഭ്മാന്‍ ഗില്‍(255) അഞ്ചാം സ്ഥാനത്താണ്. ടോപ് ഫൈവിലുള്ള ബാറ്റര്‍മാരില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റും(167.30) രോഹിത് ശര്‍മക്കാണ്. വിരാട് കോലി(141.77), റിയാന്‍ പരാഗ്(155.19), സഞ്ജു സാംസണ്‍(155.29), ശുഭ്മാന്‍ ഗില്‍(151.78) എന്നിങ്ങനെയാണ് ടോപ് ഫൈവ് ബാറ്റര്‍മാരുടെ സ്‌ട്രൈക്ക് റേറ്റ്.

KCN

more recommended stories