കാഞ്ഞങ്ങാട് ടൂറിസ്റ്റ് ബസ് മതിലിലേക്ക് ഇടിച്ചു കയറി; 15 പേര്‍ക്ക് പരുക്ക്

 
കാഞ്ഞങ്ങാട്. മിനി ടൂറിസ്റ്റ് ബസ് മതിലിലേക്ക് ഇടിച്ച് കയറി 15 പേര്‍ക്ക് പരുക്കേറ്റു. മലപ്പുറം സ്വദേശികളായ സിനാന്‍ (17), നിയാസ് (17), ആസ്മി (16), അസീസ് (42), സിദീഖ് (40), സാബിത്ത് (42), ഷൈജല്‍ (42), ആബിയാന്‍ (62), കമറുദീന്‍ (42), മുഹമ്മദ് മുന്ന (20), അഷ്‌റഫ് (44), അമല്‍ (20), ഫാബിയാസ് (22), അമദ് സിദാന്‍ (20), ആദില്‍ നിഷാന്‍ (14) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബസില്‍ കുടുങ്ങിയ ഡ്രൈവരെ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

ഇന്നു രാവിലെ 6.45ന് ചിത്താരി ചാമുണ്ഡിക്കുന്നില്‍ വച്ചാണ് അപകടമുണ്ടായത്. ചാമുണ്ഡിക്കുന്നിലെ
ടി.എം.നൗഷാദിന്റെ വീട്ടുമതിലും തൊട്ടടുത്ത കടയുടെ മതിലും തകര്‍ത്താണ് ബസ് നിന്നത്. മലപ്പുറത്തു നിന്ന്
ഷിമോഗയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. എച്ച്ടി ലൈനിന് സമീപത്തു
കൂടി പോയാണ് ബസ് മതിലില്‍ ഇടിച്ചുനിന്നത്. ഡ്രൈവര്‍ ഉള്‍പ്പെടെ 16 പേരാണ്
ബസിലുണ്ടായിരുന്നത്.

KCN

more recommended stories