കാരുണ്യ മനസ്സുകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ചു

 

കാഞ്ഞങ്ങാട് : കാരുണ്യം തിരമാലമകളെ പോലെ കവിഞൊഴുകിയപ്പോള്‍ മലയാളി മാതാവിന്റെ കവിളിലൂടെ ഒഴുകിയ കണ്ണീര്‍ തുടക്കുന്നതിനും ഏഴാം കടലിനപ്പുറം തൂക്കു കയറിനായി കാത്തു കഴിയുന്ന കോഴിക്കോട് ഫാറൂകിലെ അബ്ദുല്‍ റഹീം എന്ന സഹോദരന്റെ ജീവിതം തിരിച്ചു പിടിക്കുന്നതിനും നിമിത്തമായി.

നന്മ നിറഞ്ഞ മലയാളി മനസ്സ് കൈകോര്‍ക്കുന്നതിന് പ്രവാസി സംഘടനകള്‍ തുടക്കം കുറിച്ചപ്പോള്‍ 34 കൊടിയെന്ന ഭീമമായ തുക കേവലം നാല് ദിവസം കൊണ്ട് സ്വരൂപിക്കുന്നതിനായി നേതൃത്വം നല്‍കി മലയാളിക്ക് അഭിമാനമായി മാറിയ ബോച്ചേ എന്ന ബോബി ചെമ്മന്നൂരിന് നന്ദി അറിയിച്ചു കൊണ്ട് കാഞ്ഞങ്ങാട് മണ്ഡലം സ്വതന്ത്ര കര്‍ഷക സംഘം കമ്മിറ്റി പുതിയകോട്ട ടി ബി റോഡ് ജംഗ്ഷനില്‍ സ്ഥാപിച്ച കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ് ശ്രദ്ധേയമായി

സ്വതന്ത്ര കര്‍ഷക സംഘം മണ്ഡലം പ്രസിഡന്റ് അബൂബക്കര്‍ ഹാജി ചിത്താരി ജനറല്‍ സെക്രട്ടറി മുത്തലിബ് കൂളിയങ്കാല്‍ മുസ്ലിം ലീഗ് ദേശീയ സമിതി അംഗം എ ഹമീദ് ഹാജി എന്നിവരുടെ നേതൃത്വത്തിലാണ് ഫ്‌ലെക്‌സ് സ്ഥാപിച്ചത്. യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി പി ശകീര്‍, ഫസിലുല്‍ റഹ്‌മാന്‍ ഹാജിറോട്, സഫീര്‍ കൂളിയങ്കാല്‍ എന്നിവരും പങ്കെടുത്തു

KCN

more recommended stories