മഞ്ചേശ്വരത്ത് ദേശീയപാത ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിഷേധ റാലി ഏപ്രില്‍ 19്

 

മഞ്ചേശ്വരം.. മഞ്ചേശ്വരം രാഗം ജംഗ്ഷനില്‍ റോഡ് മുറിച്ച് കിടക്കുന്നതിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കഴിഞ്ഞ രണ്ടു മാസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ഏപ്രില്‍ 19 നാലുമണിക്ക് ഉദ്ധ്യാപകന്‍ ആരംഭിച്ച മഞ്ചേശ്വരത്ത് അവസാനിക്കുന്ന ജനകീയ പ്രതിഷേധ റാലി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് മഞ്ചേശ്വരം ദേശീയപാത ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ മഞ്ചേശ്വരം ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു .. ദേശീയപാതയുടെ പ്രവര്‍ത്തി ആരംഭിക്കുന്നതിനു മുമ്പ് വ്യവസ്ഥാപിതമായി ഇടപെടല്‍ നടത്താത്ത ജനപ്രതിനിധികളുടെയും അധികൃതരുടെയും നിസ്സംഗതയില്‍ വന്‍ ജനകീയ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത് എന്നും രാഷ്ട്രീയ ജാതിമതഭേദമെന്നെ വമ്പിച്ച ജനകീയ പ്രക്ഷോബത്തിന്ന് സാക്ഷ്യം ഉശരശേീിമൃ്യ റാലിയാണ് ഏപ്രില്‍ 19ന് നടക്കാനിരിക്കുന്നത് എന്നും വരവായികള്‍ പറഞ്ഞു. ജനപ്രതിനിധികളും അധികൃതരും ബാലിശമായ കാരണങ്ങള്‍ പറഞ്ഞു പറ്റിയ വീഴ്ചകള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണ് എന്നും പത്രസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. റോഡ് പണി 100% പൂര്‍ണമായ ദേശീയപാതയുടെ മേഖലയില്‍ വീണ്ടും നിര്‍മ്മാണം നടത്തി അണ്ടര്‍ പാസ്സേജ് നല്‍കിയത് മഞ്ചേശ്വര മണ്ഡലത്തിന്റെ പരിധിയില്‍ ആണെങ്കില്‍ എന്തുകൊണ്ട് മഞ്ചേശ്വരം രാഗം ജംഗ്ഷനില്‍ ഇത് സാധ്യമാകുന്നില്ല എന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി
പത്രസമ്മേളനത്തില്‍ ദേശീയപാത ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ സഞ്ജീവ ഷെട്ടി മാട. അഷ്‌റഫ് ബഡാ ജെ ജബ്ബാര്‍ ബഹ്‌റൈന്‍ എസ് എം ബഷീര്‍. ഹനീഫ സുരഭി. മജീദ് കുന്നില്‍ . സക്കരിയ മഞ്ചേശ്വര്‍. സാദിഖ് കുന്നില്‍. അബ്ദുല്‍ റഊഫ് തുടങ്ങിയവര്‍ സംബന്ധിച്ചു

KCN

more recommended stories