ആര്‍സിബിക്ക് ഇന്ന് ജീവന്‍മരണപ്പോരാട്ടം; എതിരാളികള്‍  ഹൈദരാബാദ്ബംഗലൂരു:

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗൂരുവിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. തോല്‍വി ശീലമാക്കിയ റോയല്‍ ചലഞ്ചേഴ്‌സും ആരെയും തോല്‍പിക്കുകയും ആരോടും തോല്‍ക്കുകയും ചെയ്യുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കു നേര്‍ വരുമ്പോള്‍ പ്രവചനം അസാധ്യമാണ്.

ആറു കളിയില്‍ അഞ്ചിലും തോറ്റ ബംഗലൂരുവിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയിക്കാതെ രക്ഷയില്ല. റണ്ണടിച്ചുകൂട്ടുന്ന ഒറ്റയാന്‍ വിരാട് കോലിയെ മാറ്റിനിര്‍ത്തിയാല്‍ നിരാശയുടെ കൂടാരമാണ് ആര്‍സിബി ടീം. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിയുടെയും കാര്‍ത്തിക്കിന്റെയും ലോംറോറിന്റെയുമെല്ലാം ചെറുമിന്നലാട്ടം കണ്ടെങ്കിലും ആരും സ്വന്തം മികവിന്റെ അടുത്തുപോലുമെത്തുന്നില്ല.

KCN

more recommended stories