പത്തനംതിട്ടയില്‍ ഇടതിന് പിന്തുണ പ്രഖ്യാപിച്ച് യുണൈറ്റഡ് പെന്തകോസ്ത് സിനഡ്

 

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇടതുമുന്നണിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച് യുണൈറ്റഡ് പെന്തകോസ്ത് സിനഡ്. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ നിശബ്ദത പാലിച്ച ആളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയെന്ന് നേതൃത്വം ആരോപിച്ചു.

സ്വതന്ത്ര പെന്തകോസ്ത് സഭകള്‍ ഉള്‍പ്പെടെ ചേരുന്നതാണ് യുണൈറ്റഡ് പെന്തകോസ്ത് സിനഡ്. പത്തനംതിട്ട മണ്ഡലത്തില്‍ വിശ്വാസികളായി ഒരു ലക്ഷത്തിലധികം ആളുകളുണ്ട്. ഇവരെ പ്രതിനിധീകരിച്ചാണ് ഭാരവാഹികള്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. മണിപ്പൂര്‍ വിഷയത്തിലെ ആന്റോ ആന്റണിയുടെ മൗനമാണ് എതിര്‍പ്പിന്റെ മുഖ്യ കാരണം.

KCN

more recommended stories