100 മീറ്റര്‍, റേസില്‍ ക്ലാസനെ പൊട്ടിച്ചു; ഈ ഐപിഎല്ലിലെ ഏറ്റവും വലിയ സിക്സുമായി ദിനേശ് കാര്‍ത്തിക്

 

ബെംഗളൂരു: ഐപിഎല്‍ 2024 സീസണിലെ ഏറ്റവും നീളമേറിയ സിക്സറിന്റെ റെക്കോര്‍ഡ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്കിന്റെ പേരില്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ഡികെ പറത്തിയ 108 മീറ്റര്‍ സിക്സാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. ഇതേ കളിയില്‍ 106 മീറ്റര്‍ നീണ്ട സിക്സ് പറത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന്റെ റെക്കോര്‍ഡാണ് ദിനേശ് കാര്‍ത്തിക് തകര്‍ത്തത് എന്നതാണ് ശ്രദ്ധേയം.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റണ്‍ഫെസ്റ്റ് ആയി മാറിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു- സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തില്‍ ഇരു ടീമും ചേര്‍ന്ന് 549 റണ്‍സ് അടിച്ചുകൂട്ടി. 43 ഫോറും 38 സിക്സുകളും ആകെ പിറന്നു. ഏറ്റവും കൂടുതല്‍ സിക്സറുകള്‍ കണ്ട ഐപിഎല്‍ മത്സരം എന്ന റെക്കോര്‍ഡ് പിറന്ന മത്സരത്തിലായിരുന്നു സീസണിലെ ഏറ്റവും വലിയ സിക്സിന്റെ റെക്കോര്‍ഡ് ഹെന്റിച്ച് ക്ലാസന്‍ ആദ്യമെഴുതിയതും പിന്നാലെ ദിനേശ് കാര്‍ത്തിക് തിരുത്തിയതും. ഡികെയുടെ ബാറ്റിംഗ് കരുത്തില്‍ ഐപിഎല്ലില്‍ ആദ്യമായി 250 റണ്‍സ് ചേസ് ചെയ്ത് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തതിന്റെ റെക്കോര്‍ഡ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കി. മത്സരം 25 റണ്‍സിന് സണ്‍റൈസേഴ്സ് വിജയിച്ചു.

KCN

more recommended stories