വംശീയതയുടെ പൗരബോധങ്ങള്‍ക്ക് മേല്‍ സാമൂഹിക നീതിയുടെ പൗര സഞ്ചയം തീര്‍ക്കുക – ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

 

കാസര്‍കോട്: വംശീയതയുടെ പൗരബോധങ്ങള്‍ക്ക് മേല്‍
സാമൂഹിക നീതിയുടെ പൗര സഞ്ചയം തീര്‍ക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം അംബുഞ്ഞി തലക്ലായി അഭിപ്രായപ്പെട്ടു. അംബേദ്കര്‍ ജന്മദിനത്തോട് അനുബന്ധിച്ച് ‘ഹിന്ദുത്വ ഭീകരതയുടെ കാലത്ത് അംബേദ്കര്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി’ എന്ന തലക്കെട്ടില്‍ കാസര്‍കോട് ഡയലോഗ് സെന്റര്‍ ഹാളില്‍ നടത്തിയ വിദ്യാര്‍ഥി-യുവജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഇന്ത്യയിലെ ബ്രാഹ്‌മണ അധികാര ശക്തികളുടെ വംശീയതെക്കെതിരെ അംബേദ്കറുടെ സാമൂഹിക ജനാധിപത്യം എന്ന ആശയം ഉയര്‍ത്തി പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ് അധ്യക്ഷത വഹിച്ചു. ഒ.ബി.സി സംസ്ഥാന കോ-ഓഡിനേറ്റര്‍ ഡോ മോഹനന്‍ പുലിക്കോടന്‍, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി സജീര്‍ മുഹമ്മദ്, ജി.ഐ.ഒ ജില്ലാ ജനറല്‍ സെക്രട്ടറി ഇബാദ അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി റാഷിദ് മുഹിയുദ്ദീന്‍ സ്വാഗതവും റാസിഖ് മഞ്ചേശ്വരം നന്ദിയും പറഞ്ഞു.

KCN

more recommended stories