നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്ന് ട്രസ്റ്റ് ഓഫി ദി നേഷന്‍ 2024 സര്‍വേ ഫലം

 

ദില്ലി: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന സൂചന നല്‍കി ഡെയ്‌ലി ഹണ്ട് നടത്തിയ ട്രസ്റ്റ് ഓഫി ദി നേഷന്‍ 2024 സര്‍വേ ഫലങ്ങള്‍. 11 ഭാഷകളിലായി ഓണ്‍ലൈനിലൂടെ നടന്ന സര്‍വേയില്‍ 77 ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്. നിലവിലെ സര്‍ക്കാരിന്റെ പ്രകടനം, പ്രധാന നേതാവ് എന്നിവയിലെല്ലാം ഊന്നിയായിരുന്നു സര്‍വേ നടന്നത്. സര്‍വേയില്‍ പങ്കെടുത്ത 64 ശതമാനം ആളുകളും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരണമെന്നാണ് അഭിപ്രായപ്പെട്ടത്. സര്‍വേയില്‍ പങ്കെടുത്ത 21.8 ശതമാനം ആളുകള്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ചു. 2024ല്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 63 ശതമാനം ആളുകളും നിരീക്ഷിച്ചത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നരേന്ദ്ര മോദി മികച്ച നേതാവായി സര്‍വേയില്‍ ഭാഗമായവര്‍ നിരീക്ഷിച്ചപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധിയുമായി വലിയ വ്യത്യാസമുണ്ടാക്കാനായില്ല. തമിഴ്‌നാട്ടില്‍ 44.1 ശതമാനം ആളുകള്‍ രാഹുല്‍ ഗാന്ധിയേയും 43.2 ശതമാനം ആളുകള്‍ നരേന്ദ്ര മോദിയേയുമാണ് പിന്തുണച്ചത്. കേരളത്തില്‍ 40.8 ശതമാനം ആളുകളുടെ പിന്തുണ നരേന്ദ്ര മോദിക്കും 40.5 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയേയുമാണ് പിന്തുണച്ചത്. സര്‍വേയില്‍ ഭാഗമായ 61 ശതമാനം ആളുകളും നിലവിലെ ഭരണകൂടത്തിന്റെ പ്രകടനത്തില്‍ തൃപ്തി രേഖപ്പെടുത്തി. മോദി സര്‍ക്കാരിന്റെ വിദേശകാര്യ നയങ്ങള്‍ക്ക് സര്‍വേയില്‍ ഭാഗമായ 64 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളില്‍ 53.8 ശതമാനം ആളുകള്‍ തൃപ്തി രേഖപ്പെടുത്തി.

കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പടെ രാജ്യത്തെ 98 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏപ്രില്‍ 26നാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തില്‍ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ ഒറ്റത്തവണയായാണ് തെരഞ്ഞെടുപ്പ് നടക്കുക. രാജ്യത്താകെ 7 ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26 ന് കേരളത്തില്‍ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂര്‍ത്തിയാക്കിയതിന് ശേഷം ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കും.

KCN

more recommended stories