ചിത്താരി ചാമുണ്ഡിക്കുന്നില്‍ ബസ് മതിലില്‍ ഇടിച്ച് 16 പേര്‍ക്കു പരുക്ക്

 
കാഞ്ഞങ്ങാട്. തിരൂരങ്ങാടിയില്‍ നിന്നു ഷിമോഗയിലേക്കു കേറ്ററിങ് സര്‍വീസിനായി പോകുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മതിലില്‍ ഇടിച്ച് ഡ്രൈവര്‍ അടക്കം
16 പേര്‍ക്കു പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 6.30ന് ചിത്താരി ചാമുണ്ഡിക്കുന്നിലായിരുന്നു അപകടം. ബസ് വീടിനും കടയ്ക്കും ഇടയിലുള്ള മതിലില്‍ ഇടിച്ചാണ് നിന്നത്. സിനാന്‍ (17),
നിയാസ് (17), അസ്മി (16), അസീസ് (42), സിദ്ദിഖ് (40), സാബിത്ത് (42), ഷൈജല്‍ (42), അസൈന്‍ (62),
കമറുദ്ദീന്‍ (42), മുഹമ്മദ് മുന്ന (20), മുഹമ്മദ് അസ്ലം (20), അഷ്‌റഫ് (44), അമല്‍ (20), ഫാബിയാസ് (22),
അമാദ് സിദാന്‍ (20), ആദില്‍ നിഷാന്‍ (14) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആരുയുടെയും പരുക്ക്
സാരമുള്ളതല്ല. പരുക്കേറ്റവര്‍ തിരൂരങ്ങാടി, വേങ്ങര സ്വദേശികളാണ്.

KCN

more recommended stories