മതേതര ഇന്ത്യ നില നിര്‍ത്താന്‍ കോണ്‍ഗ്രസ്സിന്റെ വിജയം അനിവാര്യം- കുഞ്ഞമ്പു നമ്പ്യാര്‍

 

മധൂര്‍ – മതേതര ഇന്ത്യ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സിന്റെ വിജയം അനിവാര്യമാണെന്ന് ഡി.സി.സി. ജനറല്‍ സെക്രട്ടറി എം. കുഞ്ഞമ്പു നമ്പ്യാര്‍ അഭിപ്രായപ്പെട്ടു. കെ.എസ്.എസ്.പി.എ. മധൂര്‍ മണ്ഡലം കുടുംബ സംഗമം ഉളിയത്തടുക്കയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.എസ്.പി.എ. മധൂര്‍ മണ്ഡലം പ്രസിഡണ്ട് എം.കേശവ അധ്യക്ഷതവഹിച്ചു. ജില്ലാ ജോ.സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ കരി ച്ചേരി മുഖ്യാതിഥിയായിരുന്നു. കാസറഗോഡ് നിയോജക മണ്ഡലം പ്രസിഡണ്ട് എം.കെ.ചന്ദ്രശേഖരന്‍ നായര്‍ സെക്രട്ടറി സീതാരാമ മല്ലം , വനിതാ വിഭാഗം ചെയര്‍ പേഴ്‌സണ്‍ സുജാത കെ.വി , മുരളീകൃഷ്ണന്‍ പി.കെ. , ഭാട്ട്യ എസ് , ചന്തുക്കുട്ടി ,സുശീല കെ.സി, ലീലാമണി.എസ്, ഉഷ എസ്., കുശാല കുമാരി , മണ്ഡലം സെക്രട്ടറി കെ.കൃഷ്ണന്‍ സ്വാഗതവും മണ്ഡലം ട്രഷറര്‍ ബേബി സബിത നന്ദിയും പറഞ്ഞു

KCN

more recommended stories