ദേശീയ പാത അടച്ചിടും.

കാസര്‍കോട് നഗരത്തില്‍ 17ന് രാത്രി 9 മണി മുതല്‍ 18ന് രാവിലെ 7.30 വരെ ദേശീയ പാത അടച്ചിടും. നുള്ളിപാടി അയ്യപ്പ ഭജനമന്ദിരത്തിനും പുതിയ ബസ് സ്റ്റാന്‍ഡിനുമിടയില്‍ 150 മീറ്റര്‍ ദേശീയപാതയാണ് പൂര്‍ണമായും അടച്ചിടുന്നത്.

ദേശീയപാത വികസനത്തിന്റെ ഭാഗമായി കാസര്‍കോട് ടൗണില്‍ നിര്‍മിക്കുന്ന മേല്‍പാലത്തിന്റെ സ്പാന്‍ ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ടൗണിലെ ദേശീയപാത 17ന് രാത്രി ഒമ്പത് മണി മുതല്‍ 18ന് രാവിലെ 7.30 മണി വരെ അടച്ചിടും. നുള്ളിപാടി അയ്യപ്പ ഭജനമന്ദിരത്തിനും പുതിയ ബസ് സ്റ്റാന്‍ഡിനുമിടയില്‍ 150 മീറ്റര്‍ ദേശീയപാതയാണ് പൂര്‍ണമായും അടച്ചിടുന്നത്.പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കെട്ടിടമായ മുണ്ടോള്‍ ആര്‍കേഡ് ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുന്നതില്‍ നഷ്ടപരിഹാരം സംബന്ധിച്ചുള്ള തര്‍ക്കം കോടതിയില്‍ നിലനില്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് ദേശീയപാത അടച്ചിടേണ്ടി വരുന്നതെന്ന്, കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചു. കാഞ്ഞങ്ങാട് – മംഗ്ളുറു റൂടിലോടുന്ന ഭാരവാഹനങ്ങള്‍ കെ എസ് ടി പി റോഡ് വഴി വഴി തിരിച്ചുവിടും.കാസര്‍കോട് നഗരത്തിനും ചെര്‍ക്കളയ്ക്കും ഇടയില്‍ വരുന്ന വാഹനങ്ങള്‍ മധൂര്‍ റോഡ് വഴിയും ചൗക്കി ഉളിയത്തടുക്ക വഴിയും തിരിച്ചുവിടും. ട്രാഫിക് ക്രമീകരണങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളും പൊലീസും എല്ലാ വിധ അനുമതിയും നല്‍കിയിട്ടുണ്ട്. തലപ്പാടി മുതല്‍ ചെങ്കള വരെ ദേശീയ പാത ആറുവരിയാക്കുന്നതിന്റെ ഭാഗമായാണ് കാസര്‍കോട് നഗരത്തില്‍ മേല്‍പാത നിര്‍മാണ പ്രവൃത്തിയുടെ അവസാനഘട്ട ജോലികള്‍ നടന്നുവരുന്നത്. മുണ്ടോള്‍ ആര്‍കേഡ് പൊളിച്ചു മാറ്റാന്‍ സാധിക്കാത്തത് കൊണ്ട് സ്പാന്‍ ഘടിപ്പിക്കുന്ന ജോലിക്കാവശ്യമായ ബൂം പമ്പ് ഉള്‍പെടെയുള്ള ഭാരമുള്ള യന്ത്രോപകരണങ്ങള്‍ ഇരുഭാഗത്തുമുള്ള സര്‍വീസ് റോഡില്‍ സ്ഥാപിക്കേണ്ടത് കൊണ്ടാണ് റോഡ് അടച്ചിടേണ്ടി വരുന്നതെന്ന് കരാര്‍ കംപനി അറിയിച്ചു. വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട റൂട് മാപും പുറത്തിറക്കിയിട്ടുണ്ട്.

 

KCN

more recommended stories