എന്‍.സി.പി.എസ് സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയ്ക്ക് റെയില്‍വേ സ്റ്റേഷനില്‍ ഉജ്വല സ്വീകരണം

 

കാസര്‍കോട് : എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥി എം. വി ബാലകൃഷ്ണന്റെ വിജയത്തിനായി കോളിച്ചാല്‍, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലികള്‍ ഉദ്ഘാടനം ചെയ്യാന്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ എത്തിയ എന്‍. സി. പി. എസ് സംസ്ഥാന പ്രസിഡന്റ് പി. സി ചാക്കോയ്ക്ക് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്വല സ്വീകരണം നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ രവീന്ദ്രന്‍ എന്നിവരും അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്നു. എന്‍. സി. പി എസ്
ജില്ലാ പ്രസിഡന്റ് കരീം ചന്തേര, സംസ്ഥാന, ജില്ലാ ഭാരവാഹികളായ സി. ബാലന്‍, ടി. ദേവദാസ്, രാജു കൊയ്യോന്‍, ടി. നാരായണന്‍, ഉദിനൂര്‍ സുകുമാരന്‍, ഒ. കെ ബാലകൃഷ്ണന്‍, സുബൈര്‍ പടുപ്പ്, എ ടി വിജയന്‍, ദാമോദരന്‍ ബെള്ളിഗെ, സിദ്ധിഖ് കൈകമ്പ, സീനത്ത് സതീശന്‍, എന്‍. വൈ. സി ഭാരവാഹികളായ എന്‍. ഷമീമ, ലിജോ സെബാസ്റ്റ്യന്‍, എന്‍ എം സി നേതാക്കളായ രമ്യ കാഞ്ഞങ്ങാട്, ഖദീജ മൊഗ്രാല്‍, ബ്ലോക്ക് പ്രസിഡന്റുമാരായ മഹമൂദ് കൈകമ്പ, ഉബൈദുല്ല കടവത്ത്, രാഹുല്‍ നിലാങ്കര, നാസര്‍ പള്ളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories