വാഴക്കോട് സുബ്രഹ്‌മണ്യ ക്ഷേത്ര പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഇന്ന് അനുമോദന സഭ സംഘടിപ്പിച്ചു.

 
സാമ്പത്തിക ശാസ്ത്രത്തില്‍ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മേനെജ്ന്റില്‍ നിന്ന് പിഎച്ച്ഡി നേടിയ വാഴക്കോട്ടെ പാലം തോട്ടെ ക്ഷിര കര്‍ഷകനായ നാരയണന്റെയും തമ്പായിയുടെ മകനായ ഡോ: ടി എം ശിവദാസനെ ആദരിച്ചു. ആദരസഭയില്‍ ക്ഷേത്രം പ്രസിഡന്റ് പി.വി കുഞ്ഞി കണ്ണന്റെ ആദ്ധ്യക്ഷതയില്‍ ക്ഷേത്രം തന്ത്രി ‘ബ്രഹ്‌മശ്രീ ഐ കെ കൃഷ്ണദാസ് വാഴുന്നവര്‍ ഉല്‍ഘാടനം ചെയ്തു. കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അദ്ധ്യക്ഷന്‍ നാരായണന്‍ മാസ്റ്റര്‍ തച്ചങ്ങാട് ക്ഷേത്രം മേല്‍ശാന്തി എം ശങ്കരന്‍ നമ്പൂതിരി ‘ ക്ഷേത്രരക്ഷാധികാരി എം.വി ആലാമി പുല്ലൂര്‍ വിട്. സമിതി ജില്ലാ സെക്രട്ടറി ടി.രമേശന്‍’ ക്ഷേത്രം വൈസ് പ്രസിഡന്റ് എന്‍കേളു നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ഡോ ശിവദാസന്‍ മറുപടി പ്രസംഗം നടത്തി. ചടങ്ങില്‍ ദേവസ്വം സെക്രട്ടറി എം തമ്പാന്‍ സ്വാഗതവും സാമുഹിക ആരാധന പ്രമുഖ് വി.കെ ഉണ്ണികൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി

KCN

more recommended stories