തൃശൂര്‍ പൂരം പ്രതിസന്ധി ഒഴിവായി ആനകളെ വീണ്ടും പരിശോധിക്കുന്നത് ഒഴിവാക്കും വനംവകുപ്പ് ഉത്തരവ് ഭേദഗതി ചെയ്യും

 

ആനകളുടെ എഴുന്നള്ളിപ്പിനുള്ള നിയന്ത്രണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് മന്ത്രി കെ.രാജന്‍
തൃശൂര്‍: പൂരത്തിന്റെ പ്രതിസന്ധി ഒഴിവായി.. ആനകളുടെ എഴുന്നള്ളിപ്പിനുള്ള നിയന്ത്രണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഭേദ?ഗതി ചെയ്യുമെന്ന് മന്ത്രി കെ.രാജന്‍ അറിയിച്ചു.വെറ്റിനറി സംഘത്തിന്റെ പരിശോധനക്ക് ശേഷം ആനകളെ വീണ്ടും പരിശോധിക്കില്ല.വനം വകുപ്പിന്റെ ഉത്തരവില്‍ നിന്നും ഇത് ഉടന്‍ ഒഴിവാക്കും.പുതിയ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.പൂരം നല്ല രീതിയില്‍ നടത്താന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

KCN

more recommended stories