ഇമാം ശാഫി മൗലൂദ് മജ്‌ലിസും പി.വി. സുബൈര്‍ നിസാമിക്ക് സ്വീകരണവും സംഘടിപ്പിച്ചു

 

അബുദാബി. കുമ്പള ഇമാം ശാഫി ഇസ്ലാമിക് അക്കാദമി അബുദാബി ചാപ്റ്റര്‍ കമ്മിറ്റി അബുദാബി മദീന: സായിദ് സ്‌മോക്കി കഫെയില്‍ വെച്ച് ഇമാം ശാഫി(റ:അ) മൗലൂദ് മജ്ലിസും റമദാനില്‍ ദുബായ് സുന്നി സെന്ററിനു കീഴില്‍ ദുബായ് ഔഖാഫിന്റെ പ്രത്യേക അനുമതിയോടെ മതപഠന ക്ലാസ്സിന് നേതൃത്വം നല്‍കാന്‍, യു. എ. യില്‍ എത്തിയ ഇമാം ശാഫി ഇസ്ലാമിക് അക്കാദമി മാനേജര്‍ പി.വി. സുബൈര്‍ നിസാമിക് സ്വീകരണവും സംഘടിപ്പിച്ചു .
മാറുന്ന കാലഘട്ടത്തില്‍ സമന്വയ വിദ്യാഭ്യാസം വഴി മികച്ച ഒരു പുതു തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ശൈഖുനാ എം.എ.ഖാസിം മുസ്ലിയാരുടെ നേതൃത്വത്തില്‍ കുമ്പള ബദരിയാ നഗറില്‍ ആരംഭിച്ച ഇമാം ശാഫി ഇസ്ലാമിക് അക്കാദമി, ഇന്ന് പെണ്‍കുട്ടികള്‍ക്ക് പ്രതേകം ഷീ-ക്യാമ്പസ് അടക്കം 400ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ജില്ലയിലെ തന്നെ മികച്ച വിദ്യാഭ്യാസ സമുച്ചയമായി തലയുയര്‍ത്തി നില്‍ക്കുകയാണ് ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയെന്ന് സുബൈര്‍ നിസാമി പറഞ്ഞു.
സ്ഥാപനത്തിന്റെ വൈദ്യുതിയുപയോഗം ക്രമേണ സൗരോര്‍ജ്ജ പദ്ധതിയിലേക്ക് മാറാനുള്ള സ്ഥാപനത്തിന്റെ ആഗ്രഹത്തിന് ആദ്യമായി എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത അബൂദാബി ചാപ്റ്ററിന്റെ തീരുമാനത്തെ പ്രത്യേകം അഭിനന്ദിച്ചു.

ഇമാം ശാഫി അക്കാദമി അബുദാബി ചാപ്റ്റര്‍ പ്രസിഡന്റ് ഖാലിദ് ബംബ്രാണയുടെ അധ്യക്ഷതയില്‍ ഇമാം ശാഫി ഇസ്ലാമിക് അക്കാദമി ഷാര്‍ജ കമ്മിറ്റി വൈസ് പ്രസിഡന്റ് അല്‍ത്താഫ് ഖാസിം മുസ്ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു.
ഇമാം ശാഫി അക്കാദമി ദുബായ് സെക്രട്ടറി ദുബായ്, കെ. എം.സി.സി മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയും കൂടിയായ സൈഫുദ്ദിന്‍ മൊഗ്രാല്‍ ,അബുദാബി ചാപ്റ്റര്‍ ഉപദേശക സമിതി അംഗം യൂസഫ് സെഞ്ച്വറി ,എസ് കെ എസ് എസ് എഫ് അബുദാബി മഞ്ചേശ്വരം മേഖല സെക്രട്ടറി സക്കീര്‍ കമ്പാര്‍ ,എസ് കെ എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് അഷറഫ് ബസറ , കുമ്പോല്‍ ഹിഫ്ദുല്‍ ഖുര്‍ഹാന്‍ കോളേജ് മുന്‍ ചെയര്‍മാന്‍ റഷീദ് ആരിക്കാടി തുടങ്ങിയവര്‍ പ്രസംഗിച്ചു . വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ സുലൈമാന്‍ പേരാല്‍ ,ഇബ്രാഹിം ആരിക്കാടി ,റഫീഖ് ബദരിയാ നഗര്‍ , സിദ്ദിഖ് സ്പീഡ് ,റസാഖ് ബത്തേരി ,തസ്ലീം ആരിക്കാടി ,ഉമ്മര്‍ വോടങ്കാല ,സിദ്ദിഖ് മച്ചംപാടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു ,

ചടങ്ങില്‍ അബുദാബി ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അഷറഫ് (അച്ചു ) കുമ്പള സ്വാഗതവും വൈസ് പ്രസിഡന്റ് ഹംസ കൊടിയമ്മ നന്ദിയും പറഞ്ഞു .

KCN

more recommended stories