13 സംസ്ഥാനങ്ങള്‍, 89 മണ്ഡലങ്ങള്‍; രണ്ടാംഘട്ട തെരഞ്ഞെടുപ്പിലെ സ്റ്റാര്‍ കേരളം

 

ദില്ലി: പതിനെട്ടാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങിക്കഴിഞ്ഞു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 26ന് രണ്ടാംഘട്ടത്തിലാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 89 പാര്‍ലമെന്റ് മണ്ഡലങ്ങളിലാണ് അന്നേദിനം വോട്ടെടുപ്പ്. അസം, ബിഹാര്‍, ഛത്തീസ്ഗഡ്, കര്‍ണാടക, കേരള, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജമ്മു ആന്‍ഡ് കശ്മീര്‍ എന്നിവിടങ്ങളിലെ സീറ്റുകളിലേക്കാണ് ഏപ്രില്‍ ഇരുപത്തിയാറിന് തെരഞ്ഞെടുപ്പ് നടക്കുക.

കേരളമാണ് അടുത്ത ഘട്ട തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം. കാരണം, രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത് കേരളത്തിലാണ്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളും ഈ വരുന്ന ഇരുപത്തിയാറാം തിയതി പോളിംഗ് ബൂത്തിലെത്തും. അസമിലെ അഞ്ചാം ബിഹാറിലെ നാലും ഛത്തീസ്ഗഡിലെ മൂന്നും കര്‍ണാടകയിലെ പതിനാലും മധ്യപ്രദേശിലെ ഏഴും മഹാരാഷ്ട്രയിലെ എട്ടും മണിപ്പൂരിലെ ഒന്നും രാജസ്ഥാനിലെ പതിനാലും ത്രിപുരയിലെ ഒന്നും ഉത്തര്‍പ്രദേശിലെ എട്ടും പശ്ചിമ ബംഗാളിലെ മൂന്നും ജമ്മു ആന്‍ഡ് കശ്മീരിലെ ഒന്നും മണ്ഡലങ്ങളിലേക്കാണ് ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

KCN

more recommended stories