ഞായറാഴ്ച പതിവിലും നേരത്തെ ഓടും യുപിഎസ്‌സി പരീക്ഷ എഴുതുന്നവര്‍ക്ക് സഹായവുമായി കൊച്ചി മെട്രോ

 

പരീക്ഷ എഴുതുന്നവര്‍ക്ക് കൃത്യസമയത്ത് തന്നെ പരീക്ഷാ സെന്ററില്‍ എത്തുന്നതിനായാണ് മെട്രോ പതിവിലും നേരത്തെ സര്‍വീസ് തുടങ്ങുന്നത്

കൊച്ചി: യുപിഎസ്‌സി പരീക്ഷ നടക്കുന്ന ഏപ്രില്‍ 21ന് അധിക സര്‍വ്വീസുമായി കൊച്ചി മെട്രോ. ഞായറാഴ്ച രാവിലെ 7 മണിക്ക് കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങും. യുപിഎസ്‌സി നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ നേവല്‍ അക്കാദമി (ഐ), കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വ്വീസസ് (ഐ) പരീക്ഷകള്‍ നടക്കുന്നതിനാലാണ് കൊച്ചി മെട്രോ സര്‍വ്വീസ് സമയം ദീര്‍ഘിപ്പിച്ചത്.

നിലവില്‍ ഞായറാഴ്ച്ചകളില്‍ രാവിലെ 7.30നാണ് കൊച്ചി മെട്രോ സര്‍വ്വീസ് നടത്തുന്നത്. പരീക്ഷ എഴുതുന്നവര്‍ക്ക് കൃത്യസമയത്ത് തന്നെ പരീക്ഷാ സെന്ററില്‍ എത്തുന്നതിനായാണ് മെട്രോ പതിവിലും നേരത്തെ സര്‍വീസ് തുടങ്ങുന്നത്. ആലുവ, തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് ഏഴ് മണിക്ക് മെട്രോ സര്‍വീസ് തുടങ്ങും.

KCN

more recommended stories