എം എ. മുംതാസിന്റ ഗുല്‍മോഹറിന്‍ ചാരെ’ എന്ന പുസ്തകം പ്രകാശനത്തിന് ഒരുങ്ങുന്നു

 

കാസര്‍കോട് : എം.എ. മുംതാസിന്റെ ‘ഗുല്‍മോഹറിന്‍ ചാരെ ‘ എന്ന പുതിയ പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു.കാസര്‍കോട് തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും, എഴുത്തുകാരിയുമായ എം.എ മുംതാസിന്റെ നാലാമത്തെ പുസ്തകമാണിത്. തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളിലൂടെ എഴുത്തുകാരി സഞ്ചരിക്കുമ്പോള്‍ അത് പെരിങ്ങോം എന്ന ഗ്രാമത്തിന്റെ കഥ കൂടിയായി മാറുന്നു. ഗ്രാമത്തിന്റെ വിശുദ്ധിയും, നാട്ടു നന്മയുമൊക്കെ എഴുത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നു . തന്റെ ജീവിതാനുഭവങ്ങള്‍ വളരെ ലളിതമായ ഭാഷയിലാണ് എഴുത്തുകാരി വിവരിച്ചിരിക്കുന്നത്
പ്രസിദ്ധ സാഹിത്യകാരന്‍ ജേക്കബ്ബ് ഏബ്രഹമാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
നിഷ്‌കളങ്കമായ ബാല്യ- കൗമാരങ്ങളുടെ ഓര്‍മ്മകളാണ് മനുഷ്യ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്.
കുട്ടിക്കാലത്തിന്റെ ആദ്യ ശബ്ദങ്ങള്‍, കാഴ്ച്ചകള്‍, നറു രുചികള്‍, മണങ്ങള്‍ എല്ലാം നാം ഓര്‍ത്തു വെക്കുന്നു
അത്ഭുതത്തോടെ കണ്ണുമിഴിച്ച് നാം ഈ ലോകത്തെ കാണുന്നു.

മുതോസ് ടീച്ചറിന്റെ ഈ ഓര്‍മ്മപ്പുസ്തകത്തിലൂടെ നാം നടന്നു പോവുമ്പോള്‍ പെരിങ്ങോം എന്ന ഗ്രാമവും ഒട്ടനവധി മനുഷ്യരും സംഭവങ്ങളും നമ്മുടെ കണ്‍മുമ്പില്‍ മിഴിവോടെ ഉയര്‍ന്നു വരുന്നു. ചൂട്ടുകറ്റകളുടെ മിന്നാട്ടം പോലെ ഓര്‍മ്മകള്‍ തെളിയുന്നു
ഗ്രാമത്തിന്റെ മതേതര മനസ്സിനെ തൊടുന്ന എഴുത്തുകാരി അമ്പലങ്ങളിലും കാവുകളിലും പള്ളിയിലും തന്റെ ആത്മീയത ഒരു പോലെ തിരയുന്നു. കേരളത്തില്‍ പടര്‍ന്നുപിടിക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കുന്ന സാമൂഹിക ബോധം ഈ ഓര്‍മ്മകളില്‍ കാണാമെന്ന് ജേക്കബ് ഏബ്രഹാം പറയുന്നു

സത്യസന്ധമായ ഓര്‍മ്മകളുടെ ഈ ആല്‍ബത്തിലെ ചിത്രങ്ങള്‍ കാണാന്‍ നിങ്ങളെയും ക്ഷണിക്കുന്നു
പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തത് രമേശ് ജീവന്‍ ആണ്. ലിപിപബ്ലിക്കേഷന്‍സ് കോഴിക്കോട് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.
ഓര്‍മ്മയുടെ തീരങ്ങളില്‍, മിഴി എന്നീ കവിതാ സമാഹാരങ്ങളും, കാശ്മീരിനെ കുറിച്ചുള്ള യാത്രാവിവരണ പുസ്തകമായ ‘ടുലിപ്പ് പൂക്കള്‍ വിരിയും കാശ്മീര്‍ താഴ്വരയിലൂടെ ‘ എന്നിവ എം.എ മുംതാസിന്റെ മറ്റ് പുസ്തകങ്ങളാണ്. ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌ക്കാര ജേതാവായ ഇവരുടെ മറ്റ് രണ്ട് പുസ്തകങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ഷാര്‍ജാ ഇന്റര്‍നാഷണല്‍ പുസ്തകമേളയില്‍ വെച്ചാണ് പ്രകാശനം നടത്തിയിരുന്നത്. ഈ പുസ്തകങ്ങളൊക്കെ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു

KCN

more recommended stories