കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ലീഗിന്റെ ആശയം, സാമൂഹിക സമത്വം കോണ്‍ഗ്രസ് തകര്‍ത്തു: പ്രധാനമന്ത്രി

 

റായ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് പ്രകടന പത്രികയിലുള്ളത് മുസ്ലിം ലീഗിന്റെ ആശയങ്ങളാണെന്നും എസ്സി-എസ്ടി സംവരണം ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ആരോപിച്ച അദ്ദേഹം കോണ്‍ഗ്രസ് രാജ്യത്ത് സാമൂഹിക സമത്വം തകര്‍ത്തുവെന്നും കുറ്റപ്പെടുത്തി. ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ.ബി.ആര്‍.അംബേദ്കറിന്റെ വാക്കുകള്‍ക്ക് കോണ്‍ഗ്രസ് ഒരു വിലയും നല്‍കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് സമ്പത്ത് തട്ടിയെടുക്കുമെന്നും തട്ടിയെടുക്കുന്ന സമ്പത്ത് ആര്‍ക്ക് നല്‍കുമെന്ന് താന്‍ പറയണോയെന്നും അദ്ദേഹം ചോദിച്ചു. പാരമ്പര്യ സ്വത്ത് പോലും അനന്തരാവകാശികള്‍ക്ക് നല്‍കില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞ് സാം പിത്രോദയുടെ പ്രസ്താവനയും മോദി ആയുധമാക്കി. പാരമ്പര്യ സ്വത്തിന് നികുതി ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് പറയുന്നു. കുടുംബനാഥന്റെ മരണത്തിന് ശേഷം ആ സ്വത്ത് അനന്തരാവകാശികള്‍ക്ക് നല്‍കില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

KCN

more recommended stories