സി എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ജൂലൈയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

 

കാസര്‍കോട്:കാസര്‍കോട് ചെര്‍ക്കളയില്‍ ജൂലൈയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ പേര് ,ലോഗോ,മോട്ടോ എന്നിവ പ്രകാശനം ചെയ്തു.

സി എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി എന്ന നാമകരണം സമസ്ത സംസ്ഥാന പ്രസിഡന്റ് സയ്യദ് ജിഫ്രി മുത്തു കോയ തങ്ങളും,ലോഗോ എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമിജിയും, മോട്ടോ ചെര്‍ക്കള മാര്‍ത്തോമ മാനേജര്‍ റവ: ഫാദര്‍ മാത്യു ബേബിയും പ്രകാശനം ചെയ്തു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും, ക്യാത് ലാബ് സൗകര്യവും, കാര്‍ഡിയോളജി വിഭാഗവും, പാമ്പുകടി ചികിത്സാ യൂണിറ്റും, ടോക്‌സിക്കോളജി വിഭാഗവും, പക്ഷാഘാതം ബാധിച്ചവര്‍ക്ക് സ്‌ട്രോക്ക് റിഹാബിലിറ്റേഷന്‍ സൗകര്യവും, പ്രസവ ചികിത്സയുടെ ഏറ്റവും ആധുനിക രീതികളായ പ്രൈവറ്റ് ബര്‍ത്ത് സ്യൂട്ട് ഡെലിവറിയും, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജെന്‍സി ട്രോമ കെയറും, ന്യൂറോ സര്‍ജന്റെ സേവനങ്ങളും ഉണ്ടായിരിക്കും.
വളരെ കുറഞ്ഞ നിരക്കില്‍ മികച്ച ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ സാധാരണ ജനങ്ങള്‍ക്ക് അയല്‍ സംസ്ഥാനത്തെയും അയല്‍ ജില്ലകളേയും ആശ്രയിക്കാതെ തന്നെ മികച്ച ചികിത്സ ലഭിക്കും.

ആശുപത്രി ചെയര്‍മാന്‍ സി.എം. അബ്ദുള്‍ ഖാദര്‍ ഹാജി,മാനേജിംഗ് ഡയറക്ടര്‍ ഡോ: മൊയ്തീന്‍ ജാസര്‍ അലി,പാലക്കി കുഞ്ഞാമദ് ഹാജി,ഷംസുദ്ദീന്‍ പാലക്കി,നാസര്‍ ചെര്‍ക്കളം,പി.ആര്‍ ഒ ബി.അഷറഫ്, റിയാസ് ആലൂര്‍,തൗസീഫ് പി.ബി,ഡോ: മഷൂറ ,സജിഷ് കെ.വി,സേവ്യര്‍,മൊയ്തീന്‍ പട്‌ല എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories