ബിജെപി പ്രതിനിധി ഇല്ലാതെ കേന്ദ്ര സര്‍ക്കാരിന്റെ സൗകര്യങ്ങള്‍ കേരളത്തിന് ലഭിക്കില്ല: ഇ ശ്രീധരന്‍

 

മലപ്പുറം: മോദിയുടെ ഗ്യാരന്റിക്ക് ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് പൊന്നാനിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നിവേദിത സുബമഹ്ണ്യന്‍. ബിജെപി പ്രതിനിധി ഇല്ലാതെ കേന്ദ്ര സര്‍ക്കാരിന്റെ സൗകര്യങ്ങള്‍ കേരളത്തിന് ലഭിക്കില്ലെന്ന് ഡോ.ഇ ശ്രീധരനും പറഞ്ഞു. പൗരത്വ പ്രശ്‌നം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും വിദ്വേഷം പ്രചരണം നടത്തുന്നവര്‍ക്ക് മാത്രമാണ് ഇത് വിഷയമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. പൊന്നാനിയില്‍ എല്‍ഡിഎ വികസന രേഖ പ്രകാശനം ചെയ്ത ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

മോദിയുടെ ഗ്യാരന്റിക്ക് ജനങ്ങള്‍ വോട്ട് ചെയ്യും. ജയിക്കാന്‍ വേണ്ടിയാണ് എന്‍ഡിഎ മത്സരിക്കുന്നത്. ക്ഷേമത്തിനും വികസനത്തിനും വേണ്ടി
ജനങ്ങള്‍ മോദിക്കൊപ്പം നില്‍ക്കുമെന്നും നിവേദിത കൂട്ടിച്ചേര്‍ത്തു. വികസനം, രാജ്യ സുരക്ഷ എന്നിവയ്ക്കാണ് വോട്ട്. ബിജെപിയുടെ പ്രതിനിധി ഇല്ലാതെ കേന്ദ്ര സര്‍ക്കാരിന്റെ സൗകര്യങ്ങള്‍ കേരളത്തിന് ലഭിക്കില്ല. അതുകൊണ്ട് ബിജെപി പ്രതിനിധി ജയിക്കണമെന്നും ശ്രീധരന്‍ പറഞ്ഞു.

KCN

more recommended stories