കുമ്പള ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സാമ്പത്തിക സാക്ഷരത സെമിനാര്‍ സംഘടിപ്പിച്ചു

കുമ്പള: വിദ്യാര്‍ത്ഥികളില്‍ ബാങ്കിംഗ് മേഖലകളിലെ അറിവുകള്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) സാമ്പത്തിക സാക്ഷരത സെമിനാര്‍ സംഘടിപ്പിച്ചു നൂറോളം വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും സംബന്ധിച്ചു
സ്‌കൂളിനായി നാല്‍പത് കസേരകള്‍ ചടങ്ങില്‍ ബാങ്ക് അധികൃതര്‍ നല്‍കി
ക്വിസ്സ് മല്‍സരങ്ങള്‍ നടത്തി വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കി
സെമിനാര്‍ റിസര്‍വ് ബാങ്ക് തിരുവനന്ദപുരം ഫിഡ് മാനേജര്‍ ആര്‍ ശ്യാം സുന്ദര്‍ ഉത്ഘാടനം ചെയ്തു പി ടി എ പ്രസിഡണ്ട് എ കെ ആരിഫ് അധ്യക്ഷത വഹിച്ചു പ്രധാന അധ്യാപിക ഷൈലജ ടീച്ചര്‍ സ്വാഗതം പറഞ്ഞു കാനറ ബാങ്ക് ജില്ല ലീഡ് മാനേജര്‍ എസ് ത്രിപ്പേഷ്, സാമ്പത്തിക സാക്ഷരത മഞ്ചേശ്വരം ബ്ലോക്ക് കൗണ്‍സിലര്‍ സുബ്രമണ്യ ഷേണായ്, എസ് എം സി ചെയര്‍മാന്‍ കെ വി യൂസുഫ്, പി ടി എ വൈസ് പ്രസിഡണ്ട് മൊയ്തീന്‍ അസീസ് ആരിക്കാടി, ഗണേഷന്‍ മാസ്റ്റര്‍ കൊലിയത്ത്, പുഷ്പലത ഷേണായ്,ഗണേഷന്‍ കുമ്പള, പിടിഎ- എസ് എം സി അംഗങ്ങളായ രത്‌നാകരന്‍ കുമ്പള, മുഹമ്മദ് അറബി, കാദര്‍ തോട്ടുങ്കര, സാഹിറ അബ്ദുല്‍ ലത്തീഫ്, നളിനി രവി പൂജാരി, പുണ്യ കുമ്പള, ശിവരാമ ഭട്ട്, ദിനേഷന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

KCN

more recommended stories