പൈലറ്റില്ലാ വിമാനങ്ങളുടെ ആക്രമണം- 9 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

plain

ഏദന്‍ : പൈലറ്റില്ലാ വിമാനങ്ങളുടെ ആക്രമണത്തില്‍ യെമനില്‍ ആകെ 9 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇന്നലെ നടന്ന ആക്രമണത്തില്‍ അഞ്ചും കഴിഞ്ഞ ദിവസം നാലു പേരുമാണ് കൊല്ലപ്പെട്ടത്. പൈലറ്റില്ലാ വിമാനങ്ങളുടെ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അല്‍ ക്വയ്ദാ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. യെമന്റെ തെക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന ഷബ്വാ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. അല്‍-ക്വയ്ദയുടെ നിയന്ത്രണത്തിലുള്ള മുക്കാലയിലും ആക്രമണം നടന്നിരുന്നു. അല്‍-ക്വയ്ദയുടെ പ്രദേശിക നേതാവും കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

KCN

more recommended stories