അത്യുഷ്ണം: പാകിസ്താനില്‍ മരിച്ചവരുടെ എണ്ണം 1330 ആയി

338879-heat-wave-north

കറാച്ചി: രണ്ടാഴ്ചയായി തുടരുന്ന കനത്തചൂടില്‍ പാകിസ്താനില്‍ മരിച്ചവരുടെ എണ്ണം 1330 ആയി. കൂടുതല്‍പേരും മരിച്ചത് സിന്ധ് പ്രവിശ്യയിലാണ്. പ്രവിശ്യാതലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമായ കറാച്ചിയാണ് അത്യുഷ്ണത്തിന്റെ കെടുതി ഏറ്റവും അനുഭവിക്കുന്നത്.

ഇവിടെമാത്രം ആയിരത്തോളംപേര്‍ മരിച്ചു. ജനങ്ങള്‍ പുറത്തിറങ്ങുന്നതൊഴിവാക്കാനായി പ്രവിശ്യാ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 44-45 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ശരാശരി ഇവിടെ അനുഭവപ്പെടുന്നത്.

പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള പ്രായമായവരും സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ കൂടുതല്‍. സൂര്യതാപം, നിര്‍ജലീകരണം എന്നിവയെത്തുടര്‍ന്ന് നൂറുകണക്കിനുപേരാണ് വിവിധ ആസ്പത്രികളില്‍ ചികിത്സതേടിയിട്ടുള്ളത്.

വേനലില്‍ കടുത്ത ചൂട് പാകിസ്താനില്‍ അനുഭവപ്പെടാറുണ്ടെങ്കിലും ഇത്രയധികം പേരെ ബാധിക്കുന്നത് ഇത് ആദ്യമാണ്. ജനം ചൂടില്‍ നരകിക്കുമ്പോള്‍ വൈദ്യുതി ക്ഷാമവും രാജ്യത്തെ വലയ്ക്കുകയാണ്.

KCN

more recommended stories