സോളാര്‍ ഇംപള്‍സ് പറന്നിറങ്ങി

21646_705889

ഹോനോലുലു: ഹവായി ദ്വീപിലെ കലേലോ വിമാനത്താവളം പറന്നിറങ്ങിയത് ചരിത്രം കൂടിയാണ്. സൗരോര്‍ജം മാത്രം ഉപയോഗിച്ച് എണ്ണായിരം കിലോമീറ്റര്‍ പറന്ന സോളാര്‍ ഇംപള്‍സ് വിജയകരമായി അതിന്റെ യാത്ര അവസാനിപ്പിച്ചു. പ്രാദേശിക സമയം വൈകീട്ട് ആറു മണിക്കാണ് പൈലറ്റ് ആന്ദ്രെ ബോഷ്ബര്‍ഗ് വിമാനം സുരക്ഷിതമായി ഇറക്കിയത്. സൗരോര്‍ജം മാത്രം ഉപയോഗിച്ച് 118 മണിക്കൂറാണ് വിമാനം യാത്ര ചെയ്തത്. ഇതോടെ ഒറ്റസീറ്റുള്ള വിമാനം ഏറ്റവും കൂടുതല്‍ നേരം പറത്തിയതിന്റെ റെക്കോഡ് ബോഷ്ബര്‍ഗ് സ്വന്തമാക്കി. 2006ല്‍ 76 മണിക്കൂര്‍ ഒറ്റയ്ക്ക് വിമാനം പറത്തിയ സ്റ്റീവ് ഫോസ്സെറ്റിന്റെ റെക്കോഡാണ് ബൊഷ്ബര്‍ഗ് തിരുത്തിയത്.

മാര്‍ച്ച് ഒന്‍പതിന് അബുദാബിയില്‍ നിന്ന് യാത്ര തുടങ്ങിയ സോളാര്‍ ഇംപള്‍സ് ഇന്ത്യയിലെ അഹമ്മദാബാദിലും വാരണാസിയിലും ഇറങ്ങിയിരുന്നു. ജൂണ്‍ 28ന് ജപ്പാനിലെ നഗോയയില്‍ നിന്ന് യാത്ര പുറപ്പെട്ട എട്ടാം പാദമാണ് ഇപ്പോള്‍ അവസാനിച്ചത്. ഇതില്‍ നാല് പാദങ്ങള്‍ സൈക്കോളജിസ്റ്റ് കൂടിയായ ബെര്‍ട്രന്‍ഡ് പിക്കാര്‍ഡാണ് വിമാനം പറത്തിയത്.

KCN

more recommended stories