താലിബാന്‍ കൊടുംഭീകരന്‍ അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടു

കാബൂള്‍: താലിബാന്‍ കൊടുംഭീകരന്‍ ഹാജി വാസിര്‍ അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ താലിബാന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരില്‍ ഒരാളാണ്.

ശനിയാഴ്ച രാവിലെ പോലീസ് നടത്തിയ റെയ്ഡിലാണ് ഒരു വീട്ടിനുള്ളില്‍ വെച്ച് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് പ്രവിശ്യ പോലീസ് മേധാവി അബ്ദുള്‍ മജീദ് റോസി അറിയിച്ചു. ചെറുതും വലുതുമായ അഞ്ഞൂറിലധികം ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ആളാണ് വാസിര്‍.

KCN

more recommended stories