116വയസ്സുള്ള ലോക മുത്തച്ഛന്‍ അന്തരിച്ചു

PRAYAM

ടോക്യോ: സുഖനിദ്രയും ചിട്ടയായ ആഹാരക്രമവുമാണ് തന്റെ ആരോഗ്യരഹസ്യമെന്ന് പറഞ്ഞ ലോക മുത്തച്ഛന്‍ സകാരി മൊമോയി 112-ാം വയസ്സില്‍ അന്തരിച്ചു. ജപ്പാന്‍ സ്വദേശിയാണ്. അദ്ദേഹം ഏറെക്കാലമായി ജീവിച്ചുവരികയായിരുന്ന കെയര്‍ ഹോമില്‍ വച്ചായിരുന്നു

1903 ഫിബ്രവരി അഞ്ചിന് ജപ്പാനിലെ ഫുകുഷിമയില്‍ ജനിച്ച സകാരി മൊമോയിയെ കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഏറ്റവും പ്രായമായ വ്യക്തിയായി ഗിന്നസ് ബുക്ക് അംഗീകരിച്ചിരുന്നു.

റൈറ്റ് സഹോദരന്മാര്‍ ആദ്യമായി വിമാനം പറത്തുകയും ടെഡ്ഡി ബെയര്‍ എന്ന കളിപ്പാട്ടം പ്രചാരം നേടകയും ചെയ്ത വര്‍ഷമാണ് മൊമോയി ജനിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് തിരശ്ശീല വീഴുമ്പോള്‍ 42 വയസ്സായിരുന്നു അധ്യാപകനായിരുന്നു മൊമോയിയുടെ പ്രായം.

1903ല്‍ ജപ്പാനിലെ തന്നെ നഗോയയില്‍ ജനിച്ച കൊഡെയാണ് പ്രായത്തിന്റെ കാര്യത്തില്‍ മൊമോയിയുടെ പിന്‍ഗാമി. ന്യൂയോര്‍ക്ക് സ്വദേശിയായ മുഷാറ്റ് ജോണ്‍സാണ് നിലവില്‍ ലോകത്തിലെ ഏറ്റവും പ്രായമായ വ്യക്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവര്‍ തന്റെ 116-ാം ജന്മദിനം ആഘോഷിച്ചത്.

KCN

more recommended stories