ഇറാനും അമേരിക്കയുടെ നേതൃത്വത്തിലുള്ള ആറു വന്‍ശക്തി രാഷ്ട്രങ്ങളും തമ്മിലുള്ള ആണവക്കരാറിന് ധാരണയായി

16419_709832

വിയന്ന: ഇറാനും അമേരിക്കയുടെ നേതൃത്വത്തിലുള്ള ആറു വന്‍ശക്തി രാഷ്ട്രങ്ങളും തമ്മിലുള്ള ആണവക്കരാറിന് ധാരണയായി. ഇത് ചരിത്രനിമിഷം എന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ഷറീഫ് അതിനെ വിശേഷിപ്പിച്ചത്.

തീരുമാനം അന്തിമമല്ല. സമ്പൂര്‍ണ്ണവുമല്ല. എന്നാല്‍ ഈ ഘട്ടത്തില്‍ എത്തിച്ചേരാന്‍ പറ്റിയ ഏറ്റവും നല്ല ധാരണയാണ്. തര്‍ക്കവിഷയങ്ങള്‍ ഇനിയും പലതുമുണ്ട്. എന്നാലും ഇതൊരു നല്ല തുടക്കമാണ് – ഷറീഫ് മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടാഴ്ച നീണ്ട ചര്‍ച്ചക്കൊടുവിലാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മനി എന്നിവിടങ്ങളിലെ പ്രതിനിധികളും ഇറാനുമായി ആണവ ധാരണയുണ്ടായത്. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലാണ് ചര്‍ച്ച നടന്നത്.

KCN

more recommended stories