ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങിയതിനെ തുടര്‍ന്ന് അഞ്ചു വയസ്സുള്ള ബാലിക മരിച്ചു

AUTO DOOR  LIFT1ലണ്ടന്‍: ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങിയതിനെ തുടര്‍ന്ന് അഞ്ചു വയസ്സുള്ള ബാലിക മരിച്ചു. അഗ്നിശമന സേനാംഗങ്ങളും ആംബുലന്‍സ് ജീവനക്കാരും ആവുന്നത് ശ്രമിച്ചിട്ടും ബാലികയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബ്രിട്ടനിലെ ഡോര്‍സെറ്റിലെ വേ മൌത്തിലെ ഇരുനില വസതിയിലാണ് അപകടമുണ്ടായത്.

പെണ്‍കുട്ടിയുടെ തല ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയ വിവരം വീട്ടുകാരാണ് അഗ്നി ശമന സേനയെ അറിയിച്ചത്. ഉടന്‍ തന്നെ സേനാംഗങ്ങള്‍ അവിടെയെത്തി. ലിഫ്റ്റ് നിര്‍ത്തിച്ച ശേഷം പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് അറുത്തു മാറ്റി ബാലികയെ പുറത്തെടുത്തു. ഉടന്‍ തന്ന ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അഴേേക്കും മരണം സംഭവിച്ചിരുന്നതായി സ്കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

KCN

more recommended stories