ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി മുന്നില്‍

ranil-wickremesingheകൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി മുന്നില്‍. ഫലപ്രഖ്യാപനത്തിനു മുമ്പു തന്നെ മുന്‍ പ്രസിഡന്റും ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി നേതാവുമായ മഹീന്ദരാജപക്‌സെ പരാജയംസമ്മതിച്ചു.തനിക്ക്അധികാരത്തില്‍തിരിച്ചെത്താന്‍കഴിയുന്ന സാഹചര്യമില്ലെന്ന് പറഞ്ഞ രാജപാക്‌സെ പ്രധാനമന്ത്രിയാകാനുള്ള തന്റെ അഭിലാഷം സഫലമാകില്ലെന്നും പറഞ്ഞു.

ആകെ22ജില്ലകളില്‍14ജില്ലകളിലും യു.എന്‍.പിയാണ് മുന്നില്‍. എട്ട്ജില്ലകളില്‍ രാജപക്‌സെയെ പിന്തുണക്കുന്ന യുപിഎഫ്എമേധാവിത്വം നേടി. പ്രസിഡന്റ് മൈത്രിപാല സിരിസേന യു.പി.എഫ്.എ. അംഗമാണ്. ഉച്ചയോടുകൂടിയേ ഔദ്യോഗികപ്രഖ്യാപനംഉണ്ടാവുകയുള്ളു.

70 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏഴ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ 75 ശതമാനത്തോളമായിരുന്നു പോളിങ്. 1989-ലും 2010-ലും മാത്രമാണ് പോളിങ് 65 ശതമാനത്തില്‍നിന്ന് താഴെ പോയത്. ഏഴ് മാസം മുമ്പ് നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ 81.52 ശതമാനം പേര്‍ വോട്ട് ചെയ്തിരുന്നു.

നിലവിലെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയാണ് രാജപക്‌സെയുടെ എതിരാളി. 1,600 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്. 225 സീറ്റുള്ള നാഷനല്‍ പാര്‍ലമെന്റിലെ 196 അംഗങ്ങളെയാണ് വോട്ടിങ്ങിലൂടെ തിരഞ്ഞടുക്കുന്നത്.

KCN

more recommended stories