ബാങ്കുകള്‍ക്ക് ചൈന നല്‍കുന്നത് 10,000 കോടി

ബെയ്ജിങ്: സമ്പദ്ഘടന പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ക്ക് ചൈന 10,000 കോടി ഡോളര്‍ നല്‍കുന്നു. വിദേശ നാണ്യ ശേഖരത്തില്‍നിന്നാണ് ഇത്രയും തുക നല്‍കുക. മൂലധന വ്യാപ്തി വര്‍ധിപ്പിച്ച് സമ്പദ്ഘടന ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

ചൈന ഡെവലപ്‌മെന്റ് ബാങ്കിന് 4,800 കോടി ഡോളറും എക്‌സപോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈനയ്ക്ക് 4,500 കോടി ഡോളറുമാണ് നല്‍കുകയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കയറ്റുമിതി, അടിസ്ഥാന സൗകര്യ വികസനം എന്നിവ ത്വരിതപ്പെടുത്തുകയാണ് പണം നല്‍കുന്നതിനുപിന്നിലെ പ്രധാനലക്ഷ്യമെന്ന് ചൈനീസ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയുടെ വളര്‍ച്ച 1990നുശേഷം ഇതാദ്യമായി ഈയിടെ മുരടിപ്പ് രേഖപ്പെടുത്തിയിരുന്നു. 7.4 ശതമാനത്തില്‍നിന്ന് ഏഴ് ശതമാനമായാണ് വളര്‍ച്ച കുറഞ്ഞത്.

KCN

more recommended stories