ജപ്പാനില്‍ സ്റ്റീല്‍ പ്ലാന്റില്‍ വന്‍ തീപിടിത്തം

ടോക്യോ: ജപ്പാനിലെ ഹനേദ വിമാനത്താവളത്തിനുസമീപമുള്ള നിപ്പോണ്‍ സ്റ്റീല്‍ പ്ലാന്റില്‍ വന്‍ തീപിടിത്തം. കാവസാക്കി നഗരത്തിലെ ഫാക്ടറിയിലെ കൂളിങ് പ്ലാന്റില്‍ നിന്നാണ് തീപടര്‍ന്നതെന്ന് കരുതുന്നു.  തൊട്ടടുത്തുള്ള ഫാക്ടറിയിലേക്ക് തീപടരാതിരിക്കാനായി അഗ്നി ശമനസേന ശ്രമം തുടരുകയാണ്. കമ്പനിയില്‍ നിന്നും 600 ലേറെ തൊഴിലാളികളെ ഒഴിപ്പിച്ചു.
കനത്ത പുകയോടുകൂടി തീപടരുന്നത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്. സഗാമിഹരയിലെ യു.എസ് സൈനികത്താവളത്തിലും തിങ്കളാഴ്ച പുലര്‍ച്ചെ സ്‌ഫോടനത്തോടുകൂടി തീപ്പിടിച്ചിരുന്നു.

KCN

more recommended stories