സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സിറിയയില്‍നിന്ന് പലായനം ചെയ്ത അഭയാര്‍ഥികളെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.   വത്തിക്കാന്‍ രണ്ട് അഭയാര്‍ഥി കുടുംബങ്ങളെ സ്വീകരിച്ചിട്ടുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഉടനടി അഭയാര്‍ഥി
പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവെച്ച അഭയാര്‍ഥികളെ ഹങ്കറിമോചിപ്പിച്ചതോടെ മറ്റുള്ള രാഷ്ട്രങ്ങളിലേക്കും സിറിയന്‍ അഭയാര്‍ഥികള്‍ പ്രവഹിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് മാര്‍പാപ്പ അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്.

KCN

more recommended stories